CLOSE

മരുമകള്‍ ആത്മഹത്യ ചെയ്ത കേസില്‍ രാജന്‍ പി ദേവിന്റെ ഭാര്യ അറസ്റ്റില്‍

Share

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരുമകള്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും, അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മയെ പോലീസ് അറസ്റ്റു ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13ന് ആണ് രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. കേസില്‍ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഭര്‍ത്താവ് ഉണ്ണിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു.

Leave a Reply

Your email address will not be published.