കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ സുരേന്ദ്രന് രംഗത്തെത്തി. സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും.
ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ സുരേന്ദ്രന് കോഴിക്കോട് പറഞ്ഞു. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രന് പരിഹസിച്ചു.