CLOSE

വയനാട്ടില്‍ ആനക്കൊമ്പുമായി കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

Share

അമ്ബായത്തോട്: വയനാട്ടില്‍ ആനക്കൊമ്ബുമായി മൂന്ന് പേര്‍ പിടിയില്‍. അമ്ബായത്തോട് സ്വദേശി മനു, കാര്യമ്ബാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് ആനക്കൊമ്ബുകള്‍ ചാക്കിലാക്കി കടത്തുകയായിരുന്നു മൂവരും. ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ ഇവര്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ഫോറസ്റ്റ് റേഞ്ച് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നിലവില്‍ മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ് .

Leave a Reply

Your email address will not be published.