CLOSE

അരലക്ഷം അംഗബലമുള്ള പോലീസ് സേനയില്‍ യന്ത്ര മനുഷ്യരല്ല പ്രവര്‍ത്തിക്കുന്നത്: കോടിയേരി

Share

തിരുവനന്തപുരം: പോലീസിനെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനത്തില്‍ പോലീസിനെതിരെ ശകാരവര്‍ഷം എന്നത് മാധ്യമ ഭാവന മാത്രമാണെന്നും അരലക്ഷം അംഗബലമുള്ള പോലീസ് സേനയില്‍ യന്ത്ര മനുഷ്യരല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പോലീസ് സേനയിലെ ചിലരുടെ പ്രവര്‍ത്തി പൊതുവായ ആക്ഷേപത്തിന് ഇടവരുത്തുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടി സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുക സാധാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സിപിഐഎം മുഖപത്രത്തിലെ പ്രതിവാര ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.

Leave a Reply

Your email address will not be published.