CLOSE

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം: ഹൈക്കോടതി

Share

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. വിചാരണയില്‍ പ്രോസിക്യൂഷന്‍ വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്‍വിചാരണണയെന്നും കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികള്‍ ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നു സംശയിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇവിടെ സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആവശ്യം ഉയര്‍ത്തിയിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ നീക്കമെന്നും കോടതി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും ഇയാളുടെ വെളിപ്പെടുത്തലുകള്‍ കേസിനെ എങ്ങനെയാണ് സഹായിക്കുക എന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി അംഗീകരിക്കുന്നില്ലെന്നും കേസിന്റെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസ് വിചാരണ അടുത്ത മാസം പൂര്‍ത്തിയാക്കാനിരിക്കെയാണ് പുനര്‍വിചാരണയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *