CLOSE

റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

Share

പാലക്കാട് : റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോടാണ് മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.

ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. മരിച്ച ആളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴ്നാട്ടുകാരി ആണോയെന്ന് സംശയമുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. ആറ് മാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. ഇന്നലെ രാത്രി സത്രീയെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.

കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published.