CLOSE

63 കാരനെ അയല്‍വാസി അടിച്ചുകൊന്നു

Share

പാലക്കാട്: 63 കാരനെ അയല്‍വാസി അടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് ആലത്തൂര്‍ തോണിപ്പാടത്ത് കൊലപാതകം നടന്നത്.

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആലത്തൂര്‍ അമ്പാട്ടുപറമ്പില്‍ ബാപ്പൂട്ടിയെന്ന 63 കാരനെ അയല്‍വാസി കൊലപ്പെടുത്തിയത്. അയല്‍വാസിയായ അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനും പോലീസ് പിടിയിലായി.

ബാപ്പൂട്ടിയെ അക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊലനടത്തിയതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.