CLOSE

കമ്മിഷന്‍ അടിക്കുന്നതില്‍ പിണറായിക്ക് ഡോക്ടറേറ്റ്: അടിച്ചുമാറ്റാനുള്ള അവസാന വഴിയാണ് കെ റെയിലെന്ന് കെ സുധാകരന്‍

Share

തൃശൂര്‍: കമ്മിഷന്‍ അടിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ റെയില്‍ വിഷയത്തില്‍ അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലാവ്ലിന്‍ പദ്ധതിയില്‍ കമ്മിഷന്‍ ആയി കോടികള്‍ അടിച്ചുമാറ്റി പിണറായി അത് തെളിയിച്ചയാളാണെന്നും അഞ്ചു വര്‍ഷവും കമ്മിഷന്‍ വാങ്ങി നാടു കൊള്ളയടിക്കുകയായിരുന്നു എന്നും കെ സുധാകരന്‍ ആരോപിച്ചു.

‘ഇപ്പോള്‍ അടിച്ചു മാറ്റാനുള്ള അവസാനത്തെ വഴിയായി കണ്ടിരിക്കുകയാണ് കെ റെയില്‍. രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കണമെന്നു വാശി പിടിക്കുമ്പോള്‍ ഒന്നുകില്‍ അദ്ദേഹത്തിനു തലയ്ക്കു സുഖമില്ല, അല്ലെങ്കില്‍ കൃത്യമായ ലക്ഷ്യമുണ്ടെന്ന് മനസ്സിലാക്കാം. എന്തു വന്നാലും നടപ്പാക്കും എന്നു പറയാന്‍ പിണറായിയുടെ തറവാട്ടുവക ഭൂമിയ്ക്കകത്തല്ല പദ്ധതി വരുന്നത്.’ കെ സുധാകരന്‍ പറഞ്ഞു.

കല്ല് പിഴുതുമാറ്റാന്‍ പോകുന്നവര്‍ പല്ല് സൂക്ഷിക്കണമെന്ന ഇപി ജയരാജന്റെ പ്രസ്താവന മാന്യമായ ഒന്നായില്ലെന്നും അതിനു മറുപടി പറയാന്‍ താനില്ലെന്നും സുധാകരന്‍ പറഞ്ഞു. ജയരാജന്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മതിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.