CLOSE

നഷ്ടപരിഹാരം കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കണ്ട: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കെ കെ രമ

Share

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എം.എല്‍.എ. പദ്ധതി കമ്മീഷന്‍ അടിച്ചുമാറ്റാനുള്ള ചതിപ്പാതയാണ്. മുതലാളിമാര്‍ക്ക് ചീറിപ്പായാന്‍ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സര്‍വേക്കുറ്റി കുത്തിയിറക്കുകയാണെന്നും കെ കെ രമ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ തൃശൂര്‍ ജില്ലാ സമര സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.

സമരങ്ങളിലൂടെ വളര്‍ന്നുവന്ന പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. പദ്ധതിയെ കുറിച്ച് പൗരന്മാര്‍ക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും കെ കെ രമ പറഞ്ഞു.

അതേസമയം, കെ റെയിലിനെതിരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കെ റെയിലിനെതിരായ സമരത്തില്‍ നിന്നും കോണ്‍ഗ്രസ് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍, എന്ത് രേഖകള്‍ വെച്ചാണ് മുഖ്യമന്ത്രി കെ റെയില്‍ നല്ലതാണെന്ന് പറയുന്നത് എന്നും ചോദിച്ചു. കെ റെയിലിന്റെ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീടുകള്‍ കയറി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.