CLOSE

കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Share

പത്തനംതിട്ട: കോണ്‍ഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകരും നേതാക്കളും ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങളാണ് ഇന്ന് ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ സംഘര്‍ഷത്തിലെത്തിയത്.

സംഘര്‍ഷം കനത്തതോടെ ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹാളില്‍ നിന്നും ബലമായി പുറത്താക്കി. തുടര്‍ന്നും ഹാളിനുള്ളില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് തിരുവല്ല പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *