CLOSE

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പങ്കാളികളെ കൈമാറ്റം; 7 പേര്‍ പിടിയില്‍

Share

കോട്ടയം: സോഷ്യല്‍ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് പിടിയില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പോലീസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

ചങ്ങനാശ്ശേരി സ്വദേശിനി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്.

ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പോലീസ് നീക്കം.

Leave a Reply

Your email address will not be published.