CLOSE

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ സംഘര്‍ഷം: എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

Share

കൊച്ചി: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എസ്എഫ്‌ഐ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്ന് കെഎസ്‌യു ആരോപിച്ചു.

ഇടുക്കി പൈനാവ് എന്‍ജിനിയറിങ് കോളേജ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചത്. കണ്ണൂര്‍ സ്വദേശി ധീരജ് ആണ് മരിച്ചത്. ധീരജിന് പുറമെ മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

Leave a Reply

Your email address will not be published.