സപ്ലൈകോ സെല്‍ഫി മത്സരത്തിന്റെയും ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഹോം ഡെലിവറിയുടെയും ഉദ്ഘാടനം ഇന്ന് (ജനു.11) രാവിലെ 9.30ന് തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആര്.അനില്‍ നിര്‍വഹിക്കും. ഗതാഗത വകുപ്പു മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിക്കും. മേയര്‍ കുമാരി എസ്. ആര്യാ രാജേന്ദ്രന്, ഡെ. മേയര്‍ പി.കെ.രാജു, വാര്‍ഡ് കൗണ്‍സിലര്‍ ജാനകി അമ്മാള്‍ എന്നിവര്‍ വിശിഷ്ട അതിഥികളാകും. സപ്ലൈകോ എം.ഡി. ഡോ.സഞ്ജീബ് കുമാര്‍ പട് ജോഷി സ്വാഗതവും മേഖലാ മനേജര്‍ വി.ജയപ്രകാശ് നന്ദിയും പറയും. ബ്രാന്‍ഡഡ് ഉല്പന്നങ്ങള്ക്ക് എം.ആര്.പി യില്‍ നിന്ന് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സെല്‍ഫി മത്സരം ജനുവരി 11 മുതല്‍ മാര്‍ച്ച് 31 വരെയാണ് നടക്കുക. സപ്ലൈകോ വില്പനശാലകള് സന്ദര്‍ശിച്ച് ശബരി ഉല്പന്നങ്ങളോടൊപ്പം സെല്‍ഫി എടുത്ത് സപ്ലൈകോയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഫെയ്സ് ബുക്ക് മെസഞ്ചര്‍ വഴി സെല്ഷി അയച്ചുനല്‍കുകയും ചെയ്യുക. ഒന്നാം സമ്മാനം 5,000 രൂപ. രണ്ടാം സമ്മാനം 3,000രൂപ.