തിരുവനന്തപുരം: ഇടുക്കി ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അക്രമരാഷ്ട്രീയത്തെ യുഡിഎഫോ കോണ്‍ഗ്രസോ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലാന്‍ പരിശീലനം നല്‍കുന്നതും വാടക കൊലയാളികളെ കണ്ടെത്തുന്നതും സിപിഐഎം ആണ്.
പോലീസിന് ഗുരുതര വീഴ്ച്ചയുണ്ടായി. പോലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും സതീശന് കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തലയില്‍ കൊലപാതകം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.
സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന് പറഞ്ഞു. കൊലക്കേസ് പ്രതികളെ ജയിലില്‍ കാണാന്‍ പോകുന്നയാളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാന്‍ സിപിഐഎം അണികളോട് പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.