തിരുവനന്തപുരം: ഇ-പോസ് യന്ത്രത്തകരാര്‍ മൂലം സംസ്ഥാനത്ത് ഉടനീളം റേഷന്‍ വിതരണം മുടങ്ങുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് യന്ത്രത്തകരാര്‍ മൂലം ജനം വലയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന വ്യാപകമായി സെര്‍വര്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. പരാതി നല്‍കിയെങ്കിലും തകരാറിന് ഇനിയും മാറ്റമുണ്ടായിട്ടില്ല.
ഇ-പോസ് മെഷീനില്‍ വിരലടയാളം രേഖപ്പെടുത്തിയാലും സെര്‍വറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. ചിലയിടങ്ങളില്‍ നേരിയ തോതില്‍ വിതരണം നടന്നെങ്കിലും ഇന്നലെ രാവിലെ മുതല്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഇ-പോസ് തകരാര്‍ പരിഹരിക്കാന്‍ പ്രത്യേക കണ്ട്രോള് റൂം തുറക്കാന്‍ മാസങ്ങള്‍ക്കു മുമ്പ് നടപടിയെടുത്തിരുന്നെങ്കിലും ഇതും ഫലം കണ്ടില്ല.
ഈ മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് എത്തിയതറിഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ആളുകള്‍ കടയിലെത്തിയിരുന്നു. പക്ഷേ, അവധിയെടുത്തും ഓട്ടോറിക്ഷ വിളിച്ചുമൊക്കെ എത്തിയവര്‍ വെറും കയ്യോടെ മടങ്ങുകയാണ്.