CLOSE

മഞ്ചേരിയില്‍ വാടക വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടികൂടി

Share

മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

വീട് വാടകക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടി സംഭവ സമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്. നറുകര വില്ലേജ് ഓഫീസര്‍ ഉമ്മര്‍, നഗരസഭാ കൗണ്‍സിലര്‍ സലീന എന്നിവരുടെ സാന്നിധ്യത്തില്‍ വീട് തുറന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.പി ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, എം.എന്‍. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.കെ സതീഷ്, ഹരിഷ് ബാബു, ശ്രീജിത്ത്, സജിത, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.