CLOSE

ധീരജ് കൊലപാതകം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഡി ജി പി ഉത്തരവിറക്കി

Share

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പൈലറ്റ് വാഹനമുള്‍പ്പടെ സുരക്ഷ കൂട്ടിക്കൊണ്ട് ഡി ജി പി ഉത്തരവിറക്കി. ഇടുക്കി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി ഉള്ളതിനാലാണ് നടപടി.

സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. കണ്ണൂരില്‍ പോലീസിന്റെ ജാഗ്രത നിര്‍ദേശവും ഉണ്ട്.

അതേസമയം ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിലെ ജനല്‍ ചില്ലുകളും കൊടിമരവും നശിപ്പിച്ചു. കോഴിക്കോട് മുക്കാളിയില്‍ കോണ്‍ഗ്രസ് ഓഫീസിന്റെ ബോര്‍ഡുകളും കൊടിമരവും തകര്‍ത്തു.

പയ്യോളിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. എടച്ചേരിയിലും ഓഫീസ് ആക്രമിച്ചു. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിനുപിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *