CLOSE

ആംബുലന്‍സില്‍ വധു-വരന്മാരെ കൊണ്ടുപോയ സംഭവം; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Share

കായംകുളം: വിവാഹ ദിവസം വ്യത്യസ്തതയ്ക്ക് വേണ്ടി ആംബുലന്‍സില്‍ വധു വരന്മാരെ കൊണ്ടുപോയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡി നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. കായംകുളം കറ്റാനത്ത് സര്‍വ്വീസ് നടത്തുന്ന എയ്ഞ്ചല്‍ എന്ന ആംബുലന്‍സാണ് നിയമം ലംഘനം നടത്തിയത്.

വധുവുമായി വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തണമെന്ന ആഗ്രഹം വരന്‍ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് വിവാഹ വണ്ടിയായി ആംബുലന്‍സ് എത്തിയത്. കറ്റാനം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹവേദിയില്‍ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂര്‍വ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ഈ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ ദൃശ്യങ്ങളാണ് എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ആലപ്പുഴ ആര്‍.ടി.ഒ ആര്‍ സജി പ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *