കൊല്ലം: ആര്യങ്കാവ് മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് കൊല്ലത്ത് നിന്നുള്ള വിജിലന്‍സ് സംഘം ചെക്ക് പോസ്റ്റില്‍ എത്തിയത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും അമിത ലോഡുമായി എത്തുന്ന വാഹനങ്ങളില്‍ നിന്ന് വന്‍തുക പടി വാങ്ങി കടത്തിവിടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. പരിശോധയില്‍ അമിതമായി കണ്ടെത്തിയ പണം കൈക്കൂലിയായി വാങ്ങിയതാണോയെന്ന് സംഘം പരിശോധിച്ചു വരികയാണ്.