CLOSE

നിരവധി മോഷണ കേസിലെ പ്രതി : ‘നഗ്‌ന മോഷ്ടാവ്’ എന്നറിയപ്പെടുന്നയാള്‍ പിടിയില്‍

Share

പാറശാല: നിരവധി മോഷണ കേസിലെ പ്രതിയായ നഗ്‌ന മോഷ്ടാവ് എന്നറിയപ്പെടുന്നയാള്‍ പൊലീസ് പിടിയില്‍.

വിളവംകോട് താലൂക്കില്‍ നിദ്രവിള എസ്ടി മങ്കാട് പുല്ലാനി വിളവീട്ടില്‍ എഡ്വിന്‍ ജോസ് (30) ആണ് പിടിയിലായത്. പ്രതിയെ പൊഴിയൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ആറ്റുപുറം സ്വദേശിനിയുടെ തുമ്ബകല്‍ വീട്ടിലെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്ക് കേരളത്തിലും തമിഴ്‌നാട്ടിലുമായി മോഷണം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *