CLOSE

സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതു മാറ്റി കൂട്ടിയിട്ട് റീത്ത് വെച്ച് പ്രതിഷേധം

Share

കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരുകില്‍ കൂട്ടിയിട്ട് റീത്ത് വെച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയില്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതില്‍ വ്യക്തതയില്ല. അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ കര്‍ശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്.

കഴിഞ്ഞ ആഴ്ച മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേകല്ല് പിഴുത സംഭവത്തില്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച വ്യക്തിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സര്‍വേ കല്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.

പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയില്‍ സര്‍വേ കല്ലിന്റെ ഫോട്ടോ രാഹുല്‍ തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ പങ്കുവെച്ചത്. രാഹുല്‍ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *