CLOSE

ചോദ്യം ചെയ്യലിന് വിളിപ്പിച്ചു: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

Share

തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിച്ച യുവാവ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മംകണ്ടം സ്വദേശി സഞ്ജയ് (25) ആണ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

തൃശൂരിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പിതാവിന്റെ പരാതിയിലായിരുന്നു സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

വീട്ടുകാരോടൊപ്പമെത്തി പ്രശ്‌നം പറഞ്ഞ് അവസാനിപ്പിച്ച് മടങ്ങുമ്പോഴായിരുന്നു യുവാവ് കൈവശം സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അപകടനിലയില്ലെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരെ ആത്മഹത്യശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.