ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക്) റോഡ് സുരക്ഷാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി റോഡ് സുരക്ഷയെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെയിന്റിംഗ്, കഥ, കവിത, ഉപന്യാസ രചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യം സൃഷ്ടിക്കല്‍ എന്നിവയാണ് മത്സരയിനങ്ങള്‍. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) വെബ്സൈറ്റ് (www.natpac.kerala.gov.in) സന്ദര്‍ശിക്കാം.