നെടുമങ്ങാട്: വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡില്‍ തള്ളിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍.
നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടത്തില്‍ മേലേക്കര വീട്ടില്‍ സുല്‍ഫി (42), സുല്ഫിയുടെ അനുജന് സുനീര്‍ (39), നെടുമങ്ങാട് വി പത്താംകല്ല് ഫാത്തിമ മന്‍സിലില്‍ അയൂബ്(43), അരുവിക്കര ഇരുമ്ബ മുറിയില്‍ കുന്നത്ത്നടയില്‍ ചേമ്ബുവിളകോണത്തില് നിഷാ വിലാസത്തില്‍ ഷാജഹാന് (56) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ അരുവിക്കര സ്വദേശിയും മണ്ടക്കുഴി ജങ്ഷനിലെ ചിക്കന്‍ സ്റ്റാളില്‍ ജോലിക്കാരനുമായ അബ്ദുല്‍ മാലിക്കി(18)നെ കടയില്‍ നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
സുല്‍ഫിയും സുനീറും മണ്ടക്കുഴി ജങ്ഷനില്‍ നടത്തിവന്നിരുന്ന ഫര്‍ണിച്ചര്‍ ഷോപ്പും തണ്ണിമത്തന് തട്ടും അടിച്ചു തകര്‍ത്തത് മാലിക്കും ചേര്‍ന്നാണെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിക്കൊണ്ടുപോയത്.
മാലിക്കിന്റെ നിലവിളി ആള്ക്കാര് ശ്രദ്ധിക്കുന്നത് മനസ്സിലാക്കി സത്രംമുക്കിന് സമീപം റോഡിള്‍ ഉപേക്ഷിക്കുകയായിരുന്നു. മാലിക്കിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദേശത്തെതുടര്‍ന്ന് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്.ഐ സുനില്‍ ഗോപി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.