CLOSE

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Share

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ 3.30 നാണ് ളാഹ വലിയ വളവില്‍ അപകടത്തില്‍ പെട്ടത്. 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 10 പേര്‍ക്ക് പരുക്കേറ്റു. 3 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും 7 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Leave a Reply

Your email address will not be published.