CLOSE

മന്ത്രി ഓഫീസുകള്‍ക്ക് വേഗം പോരാ, പല കാര്യങ്ങളും വൈകുന്നെന്ന് വി കെ പ്രശാന്ത്

Share

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത്. മന്ത്രി ഓഫീസുകള്‍ക്ക് വേഗം കുറവാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ പോലെയല്ല രണ്ടാം സര്‍ക്കാര്‍. പല കാര്യങ്ങളും വൈകുന്നു. എംഎല്‍എമാര്‍ക്ക് അടക്കം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാളയം ഏരിയാ കമ്മിറ്റിയുടെ പ്രതിനിധിയായിട്ടാണ് വി കെ പ്രശാന്ത് ചര്‍ച്ചയ്ക്ക് പങ്കെടുത്തത്. ഫണ്ട് തട്ടിപ്പില്‍ തിരുവനന്തപുരം നഗരസഭയ്ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

സിപിഎം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ്. കോവളം ഏരിയാ കമ്മിറ്റിയാണ് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പാവങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമെന്നും പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *