CLOSE

ആ വിഐപി ഞാനല്ല, ദിലീപുമായി ബിസിനസ് ബന്ധം മാത്രം: മെഹബൂബ് അബ്ദുള്ള

Share

കോട്ടയം: ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്ദുള്ള. മൂന്നു വര്‍ഷം മുമ്പ് ഖത്തറില്‍ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും. ബാക്കി അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെ. മൂന്ന് വര്‍ഷം മുമ്പ് ദിലീപിനെ കണ്ടിരുന്നു. വീട്ടില്‍ പോയിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് വരെ വിളിച്ചിട്ടില്ല, തന്നെ ചേര്‍ത്ത് കഥകള്‍ പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓര്‍ക്കുന്നുമില്ലെന്നാണ് വ്യവസായിയായ മെഹബൂബ് പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി രംഗത്ത് വന്നത്. ദിലീപ് കേസിലെ വിഐപിയെന്ന് ആരോപിക്കുന്ന കോട്ടയം സ്വദേശി മെഹബൂബാണ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *