CLOSE

ആണ്‍വേഷത്തില്‍ കഴിയുന്ന യുവതിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

Share

മാവേലിക്കര: ആണ്‍വേഷത്തില്‍ കഴിയുന്ന യുവതിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യ (27) ആണ് അറസ്റ്റിലായത്.

പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മാവേലിക്കര സ്വദേശിനിയാണ്.

അറസ്റ്റിലായ പ്രതി സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സന്ധ്യയുടെ പേരില്‍ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകള്‍ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.