CLOSE

റേഷന്‍ വിതരണം: ക്രമീകരണങ്ങള്‍ 25 വരെ തുടരും

Share

സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നതായും റേഷന്‍ വിതരണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. സംസ്ഥാനത്ത് ഈ മാസത്തെ റേഷന്‍ ഇന്നലെ(ജനുവരി 20) വരെ 35,52,551 പേര്‍ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം). കഴിഞ്ഞ മാസത്തേത് ഡിസംബര്‍ 20 വരെ 38.30 ശതമാനമായിരുന്നു. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇതു ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.