തിരുവനന്തപുരം. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു.
രോഗം ബാധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി മകന്‍ അരുണ്‍കുമാര്‍ വി. എ. അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വി. എസിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.