തൃശൂര്‍: ഫയര്‍ ഫോഴ്സ് അക്കാഡമിയില്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴേക്കാട് സ്വദേശി രഞ്ജിത്തിനെയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രഞ്ജിത്തിന് മാനസിക സമര്‍ദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം തൂങ്ങിമരിച്ചത്. 31-ാം ബാച്ച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്റ്റേഷന്‍ ട്രെയിനി ഓഫീസര്‍ ആണ്.
നാഗ്പൂരിലെ ഫയര്‍ഫോഴ്സ് അക്കാഡമിയില്‍ ഫയര്‍ ഓഫീസര്‍ ട്രെയിനിയായി കഴിഞ്ഞ പത്തിനാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തൃശൂര്‍ ഫയര്‍ഫോഴ്സ് അക്കാഡമിയില്‍ എത്തിയതായിരുന്നു.