കുറ്റിപ്പുറം: യൂട്യൂബ് ചാനലില്‍ പാട്ടുപാടാന്‍ കൂട്ടിക്കൊണ്ടുപോയി 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍.
പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശികളായ ഉമ്മര്‍ കീഴാറ്റൂര്‍ (36), ഒസാമ (47), വേങ്ങൂര്‍ സ്വദേശി ടെയ്‌ലര്‍ ഉമ്മര്‍ (55) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം എസ്.എച്ച്.ഒ ശശീന്ദ്രന്‍ മേലെയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെയും പെരിന്തല്‍മണ്ണയിലുള്ള റബര്‍ തോട്ടത്തില്‍ വെച്ചും, വേങ്ങൂരിലെ ടെയ്‌ലര്‍ ഉമ്മറിന്റെ കടയിലുമാണ് പീഡനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് വിവരം പുറത്തു വരുന്നത്. കുട്ടിക്ക് മൊബൈല്‍ ഫോണും പണവും മറ്റും പ്രതികള്‍ നല്‍കിയിരുന്നു. ഉമ്മര്‍ കീഴാറ്റൂര്‍ ‘ആയിഷ മീഡിയ’ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഒസാമ പൊതുപ്രവര്‍ത്തകനും ഉമ്മര്‍ ടെയ്‌ലര്‍ ഷോപ്പ് നടത്തിപ്പുകാരനുമാണ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.