പാലക്കാട് : കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്ബാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ക്ഷേത്ര കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഏറെക്കാലമായി യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സന്ദീപ്.