പെരിയ: കേരള കേന്ദ്ര സര്‍വകലാശാല കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വകുപ്പും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലും (ഐക്യുഎസി) ഇന്നവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുമായി (ഐഇഡിസി) ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ ക്ഷമത വര്‍ധിപ്പിക്കുന്നതിന് ബിസിനസ് ഓട്ടോമേഷന്‍ എന്ന വിഷയത്തില്‍ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. മംഗലാപുരത്തെ കാനറ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (കെസിസിഐ) ഡയറക്ടറും പി.ബി. അബ്ദുള്‍ ഹമീദ് ആന്റ് സണ്‍സിലെ സജീവ പങ്കാളിയുമായ പി.ബി. അഹമ്മദ് മുദാസര്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ് ഓട്ടോമേഷന്‍ എന്ന വിഷയത്തില്‍ ഡയ്ലി സ്‌കില്‍സ് സംരംഭകന്‍ സുബിലാല്‍ കെ മുഖ്യപ്രഭാഷണം നടത്തി. കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധാവി പ്രൊഫ. ടി. മല്ലികാര്‍ജുനപ്പ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയും സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീനുമായ പ്രൊഫ.വി ബാലചന്ദ്രന്‍ ആശംസയര്‍പ്പിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അലന്‍ സി.എ. പെരേര സംസാരിച്ചു. അധ്യാപിക ഡോ. ഹരിത പി.എച്ച്. സ്വാഗതവും എംകോം വിദ്യാര്‍ത്ഥിനി ആര്യശ്രീ എം.വി. നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളായ മുയീന ഷിറിന്‍, ലതിക ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.