CLOSE

അട്ടപ്പാടി മധു കൊലക്കേസ്; കുടുംബം നിര്‍ദേശിക്കുന്ന അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറാക്കും

Share

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ബന്ധുക്കള്‍ക്ക് അഭിഭാഷകരെ നിര്‍ദ്ദേശിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. മധുവിന്റെ ബന്ധുക്കള്‍ക്ക് താല്‍പര്യമുള്ള മൂന്ന് അഭിഭാഷകരുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡിമിനിസ്ട്രേഷനായ ഗിരീഷ് പഞ്ചുവിനാണ് ഇത് സംബന്ധിച്ചുള്ള ചുമതല നല്‍കിയിരിക്കുന്നത്. മധുവിന്റെ കുടുംബാംഗങ്ങളുമായി ഗിരീഷ് പഞ്ചു സംസാരിക്കും. രേഖാമൂലം ബന്ധുക്കളെ കാര്യം അറിയിക്കും. നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചിട്ടില്ല. ഈ പ്രോസിക്യുട്ടര്‍ തന്നെ തുടരണമെന്നാണ് കുടുംബത്തിന് താത്പര്യമെങ്കില്‍ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published.