CLOSE

വനിതകള്‍ക്കായുള്ള സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷിക്കാം

Share

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സും (KASE), ഐ.എച്ച്.ആര്‍.ഡി എറണാകുളം സെന്ററും ചേര്‍ന്ന് ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത
അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ളവര്‍, എസ് സി / എസ് റ്റി / ഒബിസി, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവര്‍, ഏക രക്ഷിതാക്കള്‍, ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍, വിധവകള്‍, വിവാഹമോചിതര്‍, ഒറ്റ പെണ്‍കുട്ടിയുടെ അമ്മമാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. കോഴ്സുകളില്‍ ചേര്‍ന്ന് തൊഴില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ 9497804276, 8547020881, 9447488348, 9446255872 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
കെയ്‌സ് ഫാഷന്‍ & അപ്പാരല്‍ മേഖലയിലെ ഇന്ത്യയിലെ പ്രമുഖ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററുമായി ചേര്‍ന്ന് തിരുവനന്തപുരം, കൊച്ചി, കൊല്ലം, കണ്ണൂര്‍ സെന്ററുകള്‍ മുഖേന വനിതകള്‍ക്കയായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലും എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കോഴ്‌സുകളില്‍ ചേര്‍ന്ന് തൊഴില്‍ പരിശീലനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്കിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിന്റെ റീജിയണല്‍ ഓഫീസുമായോ
തിരുവനന്തപുരം: 0471 2706922, 9746271004, 9746853405, 9947610149, കൊല്ലം: 0474- 2747922/7034358798, കൊച്ചി:0484 2544199/9947682345, കണ്ണൂര്‍:0460 2226110/9961803757 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.