കാസര്‍കോട് ഗവണ്മെന്റ് സ്പെഷ്യല്‍ ടീച്ചര്‍ ട്രെയിനിംഗ് സെന്ററിലേക്ക് ഫാക്കല്‍റ്റി ഇന്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍, കോഴ്സ് കോര്‍ഡിനേറ്റര്‍, സൈക്കോളജിസ്റ്റ്, ലൈബ്രേറിയന്‍, ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന് കം സ്വീപ്പര്‍, ഓഫീസ് അസിസ്റ്റന്റ് കം ഡിടിപി ഓപ്പറേറ്റര്‍ എന്നിവയില്‍ കരാര്‍ വ്യവസ്ഥയില്‍ ഒഴിവുകളുണ്ട്. അഭിമുഖം ഏപ്രില്‍ 27ന് രാവിലെ 10.30ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആര്‍സിഐ നിര്‍ദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ഫോണ്‍ 04994 255033.