CLOSE

നാടന്‍ കലകളില്‍ പരിശീലനം നേടുന്ന കുട്ടികള്‍ക്കുള്ള സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം

Share

നാടന്‍ കലകളില്‍ പരിശീലനം നേടുന്ന 10 മുതല്‍ 17 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോര്‍ അക്കാഡമിയില്‍ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് മാത്രമേ ഈ ആനുകല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ സ്‌റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്.

അപേക്ഷയുടെ ലിങ്ക് www.keralafolklore.org യില്‍ ലഭ്യമാണ്. ലഭിക്കുന്ന ലിങ്കില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തപാല്‍ വഴി അപേക്ഷ സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷാഫോമില്‍ അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി ഉള്‍പ്പെടുത്തിയ പാസ്ബുക്കിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ ഡിസംബര്‍ 3 വരെ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *