സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീശാക്തീകരണത്തിനും നീതിബോധത്തിനും സഹായകമാകുന്നു എന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് പകരുന്നതിനായി കേരള വനിതാ കമ്മീഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംസ്ഥാന തല സെമിനാര്‍ നടത്തുന്നു. നവംബര്‍ 28ന് രാവിലെ 10ന് കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി ഉദ്ഘാടനം നിര്‍വ്വഹിക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന, കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് എന്നിവര്‍ മുഖ്യാതിഥികളാവും.
പാരലല്‍ കോളേജ് ആനുകൂല്യം അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിക്കുന്ന (പട്ടികജാതി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് വര്‍ഷത്തെ പാരലല്‍ കോളേജ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. നടപ്പ് വര്‍ഷം പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷയോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, എസ്.എസ്.എല്‍.സി മുതല്‍ പഠിച്ച കോഴ്സുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ ഹാജരാക്കണം. പുതുക്കല്‍ അപേക്ഷയോടൊപ്പം മുന്‍വര്‍ഷങ്ങളിലെ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് വെക്കണം. വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും, പ്ലസ് വണ്‍/ പ്ലസ്ടു കോഴ്സ് ആനുകൂല്യത്തിന് പുതുതായി അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ അപേക്ഷിച്ചിട്ടും അഡ്മിഷന്‍ കിട്ടിയില്ലെന്ന് കാണിക്കുന്ന ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍ സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകള്‍ പാരലല്‍ കോളേജ് മേധാവികള്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ 12നകം നല്‍കണം. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും പാരലല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 256162.
സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റ് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റുമാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം 2 (പുത്തിഗെ, കുമ്പള). യോഗ്യത അപേക്ഷ നല്‍കുന്നവര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സി.ഡി.എസ്സ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് നല്‍കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. 20നും 30നും മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബര്‍ 28ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (കരാര്‍/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടും www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് വൈകിട്ട് 5വരെ. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ 2023 ജനുവരി 1ന്. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് ജില്ല, പിന്‍ 671123. ഫോണ്‍ 04994 256111.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ സബ്സിഡി പദ്ധതിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നാളിതുവരെ സബ്സിഡി ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അംഗങ്ങള്‍ അടങ്ങുന്ന വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 9188127211.
അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ 6 മാസത്തേക്ക് അപേക്ഷ ക്ഷണിച്ചു. . യോഗ്യത 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ (ഫുള്‍ ടൈം റുഗുലര്‍). പ്രായം പരിധി 2022 ജനുവരി 1 ന് 36 വയസ്സ് കവിയാന്‍ പാടില്ല. നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി.പി.ജി ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. വിലാസം ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാടി, തിരുവനന്തപുരം-14. ഫോണ്‍ 0471-2339178, 2329468.
അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ കളക്ടറേറ്റില്‍ 2019-20, 2020-21, 2021-22 വര്‍ഷത്തെ 45 ലോ ജേര്‍ണലുകള്‍ ബൈന്റ് ചെയ്യുന്നതിന് അംഗീകൃത ഇടപാടുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഒരു ബുക്ക് ബൈന്റ് ചെയ്യുന്നതിനുള്ള വിലയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30ന് വൈകിട്ട് 3നകം. അന്നേദിവസം വൈകിട്ട് 4ന് ക്വട്ടേഷന്‍ തുറക്കും. വിലാസം ജില്ലാ കളക്ടര്‍, കാസര്‍കോട,് സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസം കളക്ടറേറ്റ് എം സെക്ഷനുമായി ബന്ധപ്പെടണം.
ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം) 2023 ഫെബ്രുവരി മാസത്തില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ 6 വരെ ഫൈന്‍ കൂടാതെയും, ഡിസംബര്‍ 12 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററില്‍ നിന്നും ലഭിക്കും. വെബ്സൈറ്റില്‍ www.ihrd.a-c.in ഫോണ്‍ 0471 2322985, 0471 2322501.
പ്രവര്‍ത്തി പരിചയ പരിശീലനം അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര പ്രവര്‍ത്തനത്തിലും അറ്റകുറ്റ പണിയിലും മികവുറ്റ സംഘം ജില്ലാ തലത്തില്‍ തയ്യാറാക്കുന്നതിനായി സംസ്ഥാനത്തിലെ തെരഞ്ഞെടുത്ത 30 കാര്‍ഷിക എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും 20 ഐ.ടി.ഐ/ഐ.ടി.സി സര്‍ട്ടിഫിക്കറ്റ് ധാരികള്‍ക്കും പ്രവര്‍ത്തി പരിചയ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5ന് വൈകിട്ട് 5നകം അപേക്ഷ നല്‍കണം. ഇമെയില്‍ spokksasc1@gmail.com അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ 8281200673.