നെടുംപുറംചാല്‍ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്കേറ്റു. നെടുംപുറംചാലിലെ കൊളശേരിയില്‍ ജോണിനാണ് (കുഞ്ഞച്ചന്‍ -60 ) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറിക്ക് നനയ്ക്കുന്നതിനിടയില്‍ കാട്ടുപന്നി പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പേരാവൂര്‍ സൈറസ് ആശുപത്രിയിലെ പ്രഥമ ചികിത്സയ്ക്കുശേഷം തലശേരി ഇന്ദിരാഗാന്ധി അശുപത്രിയിലേക്ക് മാറ്റി.