CLOSE

മികച്ച നടനുള്ള ഓസ്‌കര്‍ വില്‍ സ്മിത്തിന്; പുരസ്‌കാരം കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിന്

Share

മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്. കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കന്‍ സയന്‍സ് ഫിക്ഷനായ ഡൂണ്‍ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

Leave a Reply

Your email address will not be published.