കുവൈത്ത് സിറ്റി: വ്യാജ രേഖകള്‍ ചമച്ച് സര്‍ക്കാര്‍ ജോലി നേടിയ വിദേശ പൗരന് ശിക്ഷ വിധിച്ച് കുവൈത്ത്. സൗദി പൗരനാണ് കുവൈത്ത് ശിക്ഷ വിധിച്ചത്. മൂന്ന് വര്‍ഷം കഠിന് തടവിനാണ് കോടതി ഉത്തരവിട്ടത്. പൗരത്വ രേഖകളില്‍ കൃത്രിമം കാണിച്ചതിനാണ് ഇയാള്‍ പിടിയിലായത്.
വ്യാജ രേഖകള്‍ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കുവൈത്ത് സ്വദേശിയുടെ ഫയലുകളില്‍ സ്വന്തം പേര് ചേര്‍ത്താണ് ഇയാള്‍ കൃത്രിമ പൗരത്വ രേഖകളുണ്ടാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.