അവാര്‍ഡ് നിര്‍ണ്ണയത്തില്‍ കേരള ട്രഡീഷിണല് ആര്ട്ടിസയന്സ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടി.വി കുമാരന് പ്രതിഷേധിച്ചു. വിവിധ മേഖലയിലെ തൊഴിലാളികളെ തെരഞ്ഞെടുക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ആദ്യം തന്നെ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ സ്വര്‍ണ്ണ തൊഴിലാളികളെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഉത്തരവ് തിരുത്തി സ്വര്‍ണ്ണ തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വീണ്ടും പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡ് നിര്‍ണ്ണയത്തില്‍ കേരള ട്രഡീഷിണല് ആര്ട്ടിസയന്സ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടി.വി. കുമാരന് പ്രതിഷേധം അറിയിച്ചു.