പാലക്കാട്: ആലത്തൂരില്‍ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടില്‍. അമ്ബലപ്പറമ്ബ് സ്വദേശി സാദിഖിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സാദിഖില്‍ നിന്ന് സ്കൂട്ടറും, ഡിജിറ്റല്‍ ത്രാസും എക്സൈസ് പിടിച്ചെടുത്തു. സ്കൂട്ടറില്‍ നടന്ന് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയിരുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.