CLOSE

കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്: പിണറായി വിജയന്‍

Share

കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും വികസനം തടയുന്നതിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു കാലത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമ പരമ്പരകള്‍ ഇപ്പോള്‍ ബിജെപി ഏറ്റെടുത്തു നടത്തുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് സിപിഎമ്മെന്നും കോണ്‍ഗ്രസും ലീഗും അവര്‍ക്കൊപ്പം നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാല്‍ ‘കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിന് കോണ്‍ഗ്രസ്, ലീഗ് എംപിമാര്‍ ശബ്ദമുയര്‍ത്തിയോ? അവര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രമാണ്. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ പോലും സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവികാരത്തിന് എതിര് നില്‍ക്കുന്നവര്‍ ശോഷിച്ചു ഇല്ലാതാകും,’ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.