ഷാര്‍ജ: ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് താഹിര്‍ അലി പൊറോപ്പാട് ആധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ,ജനറല്‍ സെക്രട്ടറി ടി വി നസീര്‍, ട്രഷറര്‍ ശ്രീനാഥ്, ജോയിന്‍ സെക്രട്ടറി മനോജ് വര്‍ഗ്ഗീസ്, പ്രതീപ് നെന്മാറ,എന്‍ ടി വി ചെയര്മാന് മാത്തുക്കുട്ടി കാടോള്, ഹമീദ്, കെ ബാലകൃഷ്ണന്, അഷ്റഫ് തച്ചറോത്ത്, എസ് എന്‍ ജാബിര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍ സ്വാഗതവും ട്രഷറര്‍ അഷ്റഫ് തിരുവന്തപുരം നന്ദിയും പറഞ്ഞു.