പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പഴം വില്പനക്കാരന് പോക്സോ കേസില്‍ അറസ്റ്റിലായി. ഗുഡ്സ് ഓട്ടോയില്‍ പഴം വില്പന നടത്തുന്ന തളിപ്പറമ്ബ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്റഫാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് പീഡനം നടത്തിയത്. പയ്യന്നൂര്‍ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മിയാണ് പ്രതിയെ അറസ്റ്റുചെയ്തത്