CLOSE

ലോക മലമ്പനിദിനം : ജില്ലാ തല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു

Share

കാസറഗോഡ് : ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യവും ഡി.വി.സി. യൂണിറ്റും സംയുക്തമായി ജില്ലാതല ഉദ്ഘാടനവും സെമിനാറും , ആരോഗ്യ ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു. മംഗല്‍പാടി താലൂക്കാശുപത്രിയില്‍ വച്ച് മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ അഷറഫ് എ.കെ.എം. ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. മനോജ് എ.ടി. ദിനാചരണ സന്ദേശം നല്‍കി. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഖദീജത് റിസാന, , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഷംസീന എ, മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബാബു, ജില്ലാ വെക്ടര്‍ ബോണ്‍ ഡീസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.സുരേശന്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ , ബായ്യാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ മുരളിധരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മംഗല്‍പാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാന്റി, കെ.കെ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് .ആര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ബോധവത്ക്കരണ വെബ്ബിനാറില്‍ കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ. ഡാല്‍മിറ്റ നിയ ജെയിംസ് ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്ക്കരണ പ്രദര്‍ശനവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

2007 മുതല് ലോകാരോഗ്യ സംഘടന ഏപ്രില് 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്ഗങ്ങള് പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വര്ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില് നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. .

മലമ്പനി ഏറെ ശ്രദ്ധിക്കണം

പ്ലാസ്‌മോഡിയം വിഭാഗത്തില്‌പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്‌സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല് മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന് സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെണ് വിഭാഗത്തില്‌പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്ത്തുന്നത്.
രോഗലക്ഷണങ്ങള് പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്, ഛര്ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നി വയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള് മാത്രമായും മലമ്പനി കാണാറുണ്ട്.

രോഗ പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകുകടി ഏല്ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള് ശുദ്ധ ജലത്തില് മുട്ടയിട്ട് വളരുന്നതിനാല് വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പൊതുജനങ്ങളും സഹകരിക്കണമെന്നുംജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി.രാമദാസ് അറിയിച്ചു.

Leave a Reply

Your email address will not be published.