INR UAE TUG OF WAR ASSOCIATION ന്റെ നേതൃത്വത്തില്‍ ജൂണ്‍ 4 ന് വൈകുന്നേരം വിന്നെഴ്സ് സ്പോട്സ് ക്ലബ് അജ്മാനില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ വടംവലിയുടെ മീഡിയാ തലത്തിലുള്ള ബ്രോഷര്‍ പ്രകാശനവും, സ്കൂള്‍ തലത്തില്‍ പരിശീലനം നല്‍കാനുള്ള ദുബൈ ഗവണ്മെന്റിന്റെ അപ്രൂവല്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും എന്‍ റ്റി വി സ്റ്റുഡിയോയില്‍ വെച്ച് നടന്നു. INR TUG OF WAR ASSOCIATION ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ടൂര്‍ണമെന്റ് നടത്തിപ്പിനെ കുറിച്ചും UAE TUG OF WAR FEDERATION രൂപീകരണത്തെ കുറിച്ചും INR UAE ടഗ് ഓഫ് വാര് അസോസിയേഷന് പ്രസിഡന്റ് അനില്‍ കുമാര്‍ സംസാരിച്ചു. എന്‍ റ്റി വി ചെയര്മാന് മാത്തുകുട്ടി ബ്രോഷര്‍ പ്രകാശനം നടത്തി.
അസോസിയേഷന് രക്ഷാധികാരി നാരായണന് നായര്‍ വേങ്ങയില്‍ ആശംസ അര്‍പ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജനാര്ദ്ദനന് പുല്ലൂര്‍ വടംവലി ആറാട്ടിനെ കുറിച്ച് സംസാരിച്ചു. സംഘാടക സമിതി ഫൈനാന്‍സ് കണ്‍വീനര്‍ അശോകന് ഇടയില്യം നന്ദി പ്രകാശിപ്പിച്ച പ്രോഗ്രാമില്‍ ണ് NRI RITUG OF WAR ASSOCIATION ചെയര്മാന് ദിവാകരന് വേങ്ങയില്‍, രക്ഷാധികാരി രാജു കരിപ്പാടക്കന്‍, ട്രഷറര്‍ അശോകന് കയ്യില്‍, വൈസ് പ്രസിഡന്റ് മുനാഫ് കുന്നില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സുധീഷ് മടന്തക്കൊട്, ജോ. കണ്‍വീനര്‍ ലിജോ എന്നിവര്‍ പങ്കെടുത്തു.