CLOSE

വിവാഹം കഴിഞ്ഞ അന്നുമുതല്‍ വഴക്ക്, ഷഹനയുടെ മരണത്തില്‍ പങ്കില്ല: സജാദിന്റെ ഉമ്മയുടെ വെളിപ്പെടുത്തല്‍

Share

നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെ ഭര്‍ത്താവ് സജാദിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം. ഇത് തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സജാദില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് മരിക്കും മുന്‍പ് ഷഹന വിളിച്ച് പറഞ്ഞിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹനയുടെ കുടുംബം ആരോപണമുന്നയിച്ചതോടെ, സജാദിന്റെ ഉമ്മയും പ്രതികരണമറിച്ച് രംഗത്ത് വന്നു.

ഷഹനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് സജാദിന്റെ ഉമ്മ പറയുന്നത്. ഏറെക്കാലം മുന്‍പ് മകനും മരുമകളും വീട് വിട്ടതാണെന്നും പിന്നീട്, കാര്യമായ ബന്ധമുണ്ടായിട്ടില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ വീട്ടില്‍ ഇരുവരും വഴക്ക് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയ ഇവര്‍, മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കണമെന്നും പറഞ്ഞു. സജാദ് ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഇവര്‍ പറഞ്ഞു

ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. സജാദിനെതിരെ ഇവര്‍ താമസിക്കുന്ന വീടിനടുത്തുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.